രാവേറെയായിരിക്കുന്നു. രാക്കുയില്‍ പാട്ടു നിര്‍ത്തി, പറന്നേതോ ചില്ലയില്‍ ചേക്കേറി. ചെറിയൊരു വെളുത്ത വട്ടത്തില്‍ ഒരു രാത്രിയുടെ ഉറക്കം നിറച്ച്, ഉള്ളംകയ്യിലെടുത്തു. അതില്‍ നോക്കിയിരുന്നു. പിന്നെ, ജനാലയ്ക്കപ്പുറത്തെ മഴനനഞ്ഞ മണ്ണിലേയ്ക്കെറിഞ്ഞു. അതവിടെ കിടന്ന് കിളിര്‍ത്ത് ഒരു മരമായ് പൂത്തുലയട്ടെ. അതിന്റെ ചില്ലകളില്‍ തഴുകിയെത്തുന്ന കാറ്റില്‍ നിദ്രയുടെ ലഹരിയുണ്ടാവും.
No comments:
Post a Comment