ഈ ചുവരില്‍ എഴുതിയിട്ട് ഒരുപാട് നാളായി. ഇന്ന് ഈ ചുവരില്‍ എനിക്കൊന്നും എഴുതാനില്ല. എങ്ങനെയാ മായ്‌ക്കുക ഈ ചുവരെഴുത്തുകളൊക്കെ...? എനിക്കിതെല്ലാം മായ്ച്ചേ പറ്റൂ.. എങ്ങനെ? എങ്ങനെയാ ഞാന്‍ ഇതെല്ലാം.. ആരുമില്ല അരികില്‍.. എന്നെ അറിയുന്ന ആരുമില്ല അരികില്‍... ഞാന്‍ തനിച്ച്... ഒരുപാട് തിരിക്കുകള്‍ക്കിടയില്‍ ഞാന്‍ തനിച്ച്... എനിക്ക് ആരുടെ നെഞ്ചില്‍ മുഖം ചേര്‍ത്താണ് കരയാന്‍ കഴിയുക.. ആരുമില്ല അങ്ങനെ.. എന്നെ അറിയുന്ന... എന്നെ അറിഞ്ഞു സ്നേഹിക്കുന്ന.. ആരുണ്ട് എനിക്ക്.. ആരുമില്ല.. ഓരോ സൌഹൃദങ്ങളെയും ഞാന്‍ ആര്‍ത്തിയോടെയാണ് നോക്കുന്നത്.. അവരുടെ കണ്ണുകളിലെങ്ങാനും എന്നെ അറിഞ്ഞുതരുന്ന സ്നേഹമുണ്ടോ... .. ആരിലും ഞാന്‍ കണ്ടില്ല.. .. എല്ലാവര്‍ക്കും പറയാന്‍ പരിമിതികളേറെയാണ് ..ഒന്നും വേണ്ട..എല്ലാം ഞാനിന്ന് വലിച്ചെറിയുകയാണ്.. സൌഹൃദങ്ങളെക്കുറിച്ചുള്ള എന്റെ എല്ലാ പ്രതീക്ഷകളെയും ഞാനിവിടെ ഉപേക്ഷിക്കുകയാണ്.. പരിചയം പുതുക്കാന്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ കോളുകള്‍.. അതെന്നെ ആശ്വസിപ്പിക്കുന്നില്ല. അന്റെ മനസ്സിന്റെ അനാഥത്വം അത് തീര്‍ക്കുന്നില്ല.... ഔപചാരികത കൊണ്ട് അവരെന്നെ കീറി മുറിയ്ക്കുകയാണ്. എനിക്കെല്ലാം മറക്കണം... എന്റെ എല്ലാ നൊമ്പരങ്ങളെയും ഈ ചുവരില്‍ ഞാന്‍ എഴുതി മായ്‌ക്കട്ടെ.. നാളെ ഉണരുമ്പോള്‍ എന്റെ പുതിയൊരു ജന്മം.. പിന്നീട്, ആരില്‍ നിന്നും ഒന്നും കാത്തിരിക്കാതെ, എനിക്കെന്റെ തിരക്കുകളില്‍ മുഴുകണം..
ഇത്രയൊക്കെ പറയുമ്പോഴും എനിക്ക് പേടി തോന്നുകയാണ് ...എന്റെ മനസ്സെങ്ങനെ തനിച്ച്.. എനിക്കു കഴിയുമോ.. ഞാന്‍ വീണുപോവില്ലേ..
അല്ലെങ്കില്‍ ഞാന്‍ എന്തിനു പേടിക്കണം.. അങ്ങ് ദൂരെ അകലങ്ങളില്‍ എവിടെയെങ്കിലും എന്നെ അറിയുന്ന ഒരു വലിയ മനസ്സ് ഉണ്ടാവില്ലേ.. ഞാന്‍ ഉറങ്ങുമ്പോള്‍ എന്റെ അരികെയെത്താതിരിക്കുമോ... എന്റെ സ്വപ്നങ്ങളില്‍ വന്ന് എന്റെ നെറ്റിയില്‍ തലോടാതിരിക്കുമോ...
ഇപ്പോള്‍ ഞാനറിയുന്നു, ഈ ചുവരെഴുത്തുകള്‍ ഞാന്‍ മായ്ക്കുന്നത് ഇനിയും എഴുതാന്‍ വേണ്ടി മാത്രമാണെന്ന്.. അകലെയിരുന്ന് ആരോ ഇതു വായിക്കുന്നുണ്ട്.... ഉറപ്പായും.. അല്ലെങ്കില്‍.. എന്റെ മനസ്സ് ഇങ്ങനെ ശാന്തമാകില്ലല്ലോ...എന്റെ നെറ്റിയില്‍ ആ സ്പര്‍ശം.. എന്നെ വിട്ടു പോവല്ലേ ഒരിക്കലും..

1 comment:
എന്നോട് ക്ഷമിക്കണം.. ഈ പോസ്റ്റിനു മറുപടിയായി എന്നോട് ഒന്നും പറയല്ലേ..
Post a Comment