'ഇത് രക്ഷപെടാന്‍ ദൈവം തന്ന ഒരവസരമാണ്. ഈ കെട്ടിയിരിക്കുന്ന വടത്തില്‍ തൂങ്ങിയാടി നമുക്കീ വെള്ളച്ചാട്ടത്തിനക്കരെ കടക്കാന്‍ കഴിയും. നീ തളര്‍ന്നു കഴിഞ്ഞു എന്നെനിക്കറിയാം. ഞാനും ക്ഷീണിതനാണ്. എങ്കിലും, എനിക്ക് നിന്നെ ഉപേക്ഷിച്ചു പോവാന്‍ വയ്യ. നീ എന്റെ നെഞ്ചില്‍ ചേര്‍ന്ന് എന്നെ മുറുകെ പിടിച്ചാല്‍ മാത്രം മതി. ഒരു കാര്യം മാത്രം നീ ഓര്‍മ്മ വയ്ക്കുക. എന്റെ ഹൃദയമിടിപ്പുകള്‍ക്കൊപ്പം നിന്റെ ഹൃദയവും മിടിക്കണം. നമ്മുടെ ഹൃദയങ്ങള്‍ മിടിക്കുന്നത് ഒരുമിച്ചായിരിക്കണം. എങ്കില്‍ നമ്മള്‍ അക്കരെയെത്തിയിരിക്കും.'
ഇത്രയും മതി, ഈ പോസ്റ്റ്.
-