ആഴ്ചകള്‍ക്ക് മുന്‍പ് ഞാന്‍ എഴുതി വച്ചു,
‘ഈ സേത്‌ജിയ്ക്ക് എന്നോടെന്തോ പറയാനുണ്ട് ..’
ശരിയാണ്. ആ സേത്‌ജിയ്ക്ക് എന്നോട് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.
ഇന്നലെ രാത്രി അതെന്നോട് പറഞ്ഞു തീര്‍ത്തു, ഒറ്റ ശ്വാസത്തില്‍.
കാത്തിരിക്കുകയായിരുന്നോ, എന്നോടിത് പറയാന്‍?
'This is all I have to say..'
എല്ലാം പറഞ്ഞുതീര്‍ത്ത്,
എന്നെ എന്റെ ചിന്തകളുടെ ലോകത്ത് അലയാന്‍ വിട്ട്,
പുസ്തകത്തിന്റെ അവസാനതാളും കടന്ന്,
സേത്‌ജി എവിടെയോ മറഞ്ഞു.
പക്ഷെ, എനിക്കിപ്പോഴും മടങ്ങിവരാന്‍ കഴിഞ്ഞിട്ടില്ല.
0 comments:
Post a Comment