പെട്ടെന്നു ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. എന്താ വേണ്ടത്? ജോലിയൊക്കെ മതിയാക്കി, കിട്ടുന്ന കാശു വാങ്ങി കടങ്ങള്‍ തീര്‍ത്ത് വീട്ടിലിരിക്കണോ? അതോ ഇനിയും ജോലി തുടരണോ? കടങ്ങള്‍ എപ്പോഴും ഒരു ഭീഷണി തന്നെയാണ്. എത്രയും നേരത്തെ തീരുന്നോ അത്രയും നന്ന്. നാളെയെക്കുറിച്ച് ഒന്നും പ്രവചിക്കാന്‍ വയ്യല്ലോ. അതല്ലെങ്കില്‍ വീട്ടിലിരിക്കാതെ മറ്റൊരു ജോലിയെക്കുറിച്ച് ആലോചിക്കണം. അത് നടന്നില്ലെങ്കില്‍ എല്ലാവര്‍ക്കുമായി ശിഷ്ടജീവിതം കീറിമുറിച്ചു കൊടുക്കേണ്ടതായും വന്നേക്കാം.
വെറുതെ വീട്ടിലിരിക്കയല്ലേ, ചെയ്താലെന്താ, വന്നാലെന്താ!
വായിക്കാന്‍ നേരം വേണമെന്നോ ! എന്തിന് ! ഇനി വായിച്ചിട്ടെന്തു നേടാന്‍?!
എന്താ ഇത്രയ്ക്ക് എഴുതാനുള്ളത്? അല്ലെങ്കില്‍ വലിയ എഴുത്തുകാരിയല്ലേ!!
ഇനിയിപ്പോള്‍ എഴുതി നാലു കാശുണ്ടാക്കേണ്ട കാര്യമുണ്ടോ !
സ്വന്തം ഇഷ്ടത്തിനു തോന്നിയ പോലെ നടക്കാനാണോ ജോലി മതിയാക്കിയത്?
ഞാനപ്പോഴേ പറഞ്ഞതാ, ജോലി കളഞ്ഞുള്ള കളിയൊന്നും വേണ്ടെന്ന്, കേട്ടില്ല !
ഇനിയിപ്പോള്‍ വിഷമിച്ചിട്ടെന്ത് കാര്യം !
എത്ര പഠിച്ചതാന്ന് പറഞ്ഞിട്ടെന്ത് കാര്യം!
കിട്ടിയ ജോലി അവസാനം വരെ കൊണ്ടുപോകാനും വേണം യോഗം.
ഒരു മൂലക്കിരുന്ന് ഈശ്വരനെ വിളിക്കാന്‍ നോക്ക്.
ഇത്രയും കാലം ജോലി എന്നു പറഞ്ഞു നടക്കുവല്ലാരുന്നോ, ഇനി മതി.
ഒക്കെ ചെയ്യാന്‍ കഴിഞ്ഞു എന്ന് സമാധാനിക്കാല്ലോ.
ബാക്കിയൊക്കെ എങനെങ്കിലുമാവട്ടെ. ഇതിലൊന്നും ഒട്ടും വിഷമിക്കാനില്ല.
ഇനി വിശ്രമിക്കാനുള്ള സമയമായെന്നു കരുതിയാല്‍ മതി.
എനിക്ക് പേടിയാവുന്നു. എന്താണ് ഞാന്‍ കേള്‍ക്കേണ്ടി വരിക?
ഏത് അവസ്ഥയാണ് ഞാന്‍ അഭിമുഖീകരിക്കേണ്ടി വരിക?
എനിക്ക് സന്തോഷമായിരിക്കാന്‍ കഴിയുമോ?
ഇതൊരു വല്ലാത്ത പ്രതിസന്ധിയാണ്.
ഇവിടെ ഒരു ശരിയായ തീരുമാനമെടുക്കാന്‍ എനിക്ക് കഴിയണം.
അല്ലെങ്കില്‍ ആകെ തകര്‍ന്നു പോവും.
എന്നെ അറിയുന്ന ഒരാള്‍ മാത്രമേയുള്ളൂ.
അദ്ദേഹം തന്നെ പറയട്ടെ, ഞാന്‍ എന്തു ചെയ്യണമെന്ന്.
സക്രാരിയിലിരുന്ന് ഞാനീ എഴുതുന്നതെല്ലാം വായിക്കുന്നുണ്ടോ?

0 comments:
Post a Comment