Friday, July 22, 2011

എന്തിനാ എന്നോടിങ്ങനെ....

ഇന്നും മനസ്സ് നേരെയല്ല. ഈ മുറിയ്ക്കുള്ളില്‍ ആരുമില്ല. തളര്‍ന്നിരിക്കാം. തനിച്ചിരുന്നു കരയാം. ഒന്നു പൊട്ടിക്കരഞ്ഞാല്‍ പോലും ആരും ഒന്നും അറിയില്ല. ഈ മുറിയുടെ ചുവരുകളില്‍ കരി കൊണ്ട് കുത്തിവരച്ചാലും, ഹൃദയരക്തം കൊണ്ട് ചായം തേച്ചാലും ആരുമൊന്നും പറയാനില്ല. വല്ലാതെയൊരു പേടി. എന്തിനെയാണാവോ ഞാന്‍ ഭയക്കുന്നത്..എനിക്ക് സങ്കടപ്പെടാന്‍ വയ്യ.. സങ്കടങ്ങളെയാണോ ഞാന്‍ പേടിക്കുന്നത്?.. എന്റെ മനസ്സിനോട് ചേര്‍ന്നിരിക്കാന്‍ ഒരു മനസ്സു പോലും ഉണര്‍ന്നിരിക്കുന്നില്ല. എന്റെ കൈയൊന്നു പിടിച്ച് വിഷമിക്കല്ലേ, എല്ലാം നേരെയാവും എന്നു മനസ്സോടെ പറയാന്‍ ആരാണെനിക്കുള്ളത്? എല്ലാരും എവിടെയാണ് മറഞ്ഞുനില്‍ക്കുന്നത്? ആര്‍ക്കും അറിയില്ലെങ്കിലും, നിനക്കെങ്കിലും എന്നെ മനസ്സിലാവുമെന്നു ഞാന്‍ കരുതി. എന്നിട്ട് നീയെവിടെ? നീയും മറഞ്ഞുനില്‍ക്കുകയാണ് അല്ലേ.. എന്തിനാ എന്നോടിങ്ങനെ... ഇനിയും എന്നെ കരയിക്കല്ലേ..

0 comments: